മൈക്രോസോഫ്റ്റ് സ്തംഭനം: റദ്ദാക്കിയത് 192 ഇൻഡിഗോ വിമാനങ്ങൾ, തകരാറിലായി വ്യോമയാന ഗതാഗതം

വിമാനങ്ങൾ റദ്ദാക്കിയെങ്കിലും പുതിയ വിമാനം ബുക്ക് ചെയ്യാനോ, റീഫണ്ട് നൽകാനോ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല

dot image

ഡൽഹി: മൈക്രോസോഫ്റ്റ് പണി നിർത്തിയതോടെ പണി കിട്ടിയതിലൊരു വിഭാഗം വ്യോമയാന സർവ്വീസുകളാണ്. നൂറ് കണക്കിന് വിമാന സർവ്വീസുകളാണ് മൈക്രോസോഫ്റ്റ് സ്തംഭിച്ചതോടെ റദ്ദാക്കിയത്. ഇൻഡിഗോയുടെ 192 വിമാനങ്ങൾ ഇതിനോടകം റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയെങ്കിലും പുതിയ വിമാനം ബുക്ക് ചെയ്യാനോ, റീഫണ്ട് നൽകാനോ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ഇൻഡിഗോ അറിയിച്ചു. ഇത് തങ്ങളുടെ കൈയിലല്ലെന്നും ലോകം മുഴുവൻ നേരിടുന്ന പ്രതിസന്ധിയാണെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഒപ്പം 192 വിമാനങ്ങൾ റദ്ദാക്കിയതിന്റെ പട്ടികയും ഇൻഡിഗോ പുറത്തുവിട്ടു.

സ്പൈസ് ജെറ്റും ആകാശയും ഇൻഡി​ഗോ നേരിട്ടതിന്റെ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. പല സ്ഥാപനങ്ങളും മാനുവൽ പ്രവ‍ർത്തനങ്ങളിലേക്ക് മാറിയിരിക്കുകയാണ്.

ലോകത്തെ വിവിധ വിമാനത്താവളങ്ങളും പ്രതിസന്ധിയിലായിരിന്നു. ഡൽഹി വിമാനത്താവളത്തിലും വിമാനസർവ്വീസുകളെ ബാധിച്ചിരുന്നു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലായതായി. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ചെക്ക് - ഇൻ, ലഗേജ് കൗണ്ട‍ർ എന്നിവിടങ്ങളിൽ തിരക്കാണെന്നാണ് ലഭിക്കുന്ന വിവരം. കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെ കരിപ്പൂർ വിമാനത്താവളം മാനുവൽ പ്രവർത്തനത്തിലേക്ക് മാറിയിരുന്നു.

വിമാന സർവ്വീസുകൾ വൈകുന്നതിനാൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും സൗകര്യങ്ങളും നൽകാൻ വിമാനസ‍ർവ്വീസ് അധികൃതരോട് നിർ‌ദ്ദേശിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി രാമോഹൻ നായിഡു അറിയിച്ചു.

മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു ലോകത്താകമാനം മൈക്രോസോഫ്റ്റ് ഉപയോ​ഗിക്കുന്ന കംപ്യൂട്ട‍റുകൾ പെട്ടെന്ന് ഷട്ഡൗൺ ആയത്. യു എസ് സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്സ്ട്രൈക്ക് ന‌‌ൽകിയ അപ്ഡേറ്റാണ് ഈ സ്തംഭനത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ബാങ്കുകളുടെയും സർക്കാർ ഓഫീസുകളുടെയുമെല്ലാം സംവിധാനങ്ങളെ ഈ അപ്ഡേറ്റ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എയർപോർട്ട് സംവിധാനങ്ങൾ ടെലികമ്യൂണിക്കേഷൻ കമ്പനികൾ, ടിവി, റേഡിയോ ബ്രോഡ്കാസ്റ്റുകൾ എന്നിവ അടക്കം എല്ലാ സാങ്കേതിക മേഖലയെയും ഈ ക്രൗഡ്സ്ട്രൈക്ക് അപ്ഡേറ്റ് ബാധിച്ചു എന്ന് സാരം.

ബിസിനസുകളെ അടക്കം ബാധിക്കുന്ന സൈബർ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ അവയ്ക്ക് സംരക്ഷണം നൽക്കാൻ വൈവിധ്യമാർന്ന സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന സൈബർ സുരക്ഷ കമ്പനിയാണ് ക്രൗഡ്സ്ട്രൈക്ക്. ഫാൽകൺ എന്ന ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമാണ് ക്രൗഡ്‌സ്ട്രൈക്ക് നൽകുന്നത്. ക്രൗഡ്സ്ട്രൈക്ക് സുരക്ഷയും ഒപ്പം വർക്ക്ലോഡ് പരിരക്ഷയും ഉറപ്പ് നൽകുകയും ചെയ്യുന്നുണ്ട്.

dot image
To advertise here,contact us
dot image