'പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും'; കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം

ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു

dot image

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഖലിസ്ഥാന്‍ അനുകൂല സംഘടന 'സിക്ക് ഫോര്‍ ജസ്റ്റിസി'ന്‍റെ പേരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us