മുന്നണിക്കൊപ്പം തന്നെ നിൽക്കും, 'പ്രത്യേക പദവി'യിൽ നൽകിയ ഉറപ്പ് മറക്കേണ്ടെന്ന് ഓർമ്മിപ്പിച്ച് ജെഡിയു

2012-ൽ തയ്യാറാക്കിയ ഇൻ്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ഉദ്ധരിച്ച് പ്രതേക പദവിയെന്ന ബിഹാറിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളുകയായിരുന്നു

dot image

ഡൽഹി: ബിഹാറിന് പ്രത്യേക കാറ്റഗറി പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെ മുന്നണിയിൽ തന്നെ തുടരുമെന്ന സൂചനയുമായി ജെഡിയു. പാർലമെന്റ് മൺസൂൺ സെഷൻ തുടങ്ങുന്നതിന് മുന്നോടിയായുള്ള സർവ്വകക്ഷി യോഗത്തിൽ ബിഹാറിന് പ്രത്യേക കാറ്റഗറി പദവി നൽകണമെന്ന ആവശ്യം എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു ഉന്നയിച്ചിരുന്നു. എന്നാൽ 2012-ൽ തയ്യാറാക്കിയ ഇൻ്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ഉദ്ധരിച്ച് പ്രത്യേക പദവിയെന്ന ബിഹാറിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴുള്ള റിപ്പോർട്ട്.

എന്നാൽ ബിഹാറിന് പ്രത്യേക പദവി വേണമെന്നതിൽ ഉറച്ച് നിൽക്കുകയാണ് ജെഡിയു എന്നാണ് പാർട്ടിയുടെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. 'സാങ്കേതിക തടസ്സമുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ബിഹാറിന് പ്രത്യേക പദവി നൽകാമെന്ന് ഉറപ്പ് നൽകിയതിന്റെ പേരിലാണ് ഞങ്ങൾ ഈ മുന്നണിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്'; ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഒഡീഷ, ആന്ധ്ര പ്രദേശ്, എന്നീ സംസ്ഥാനങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

പ്രത്യേക പരിഗണന ആവശ്യമുള്ള സവിശേഷതകളുള്ള സംസ്ഥാനങ്ങൾക്ക് മുൻകാലങ്ങളിൽ എൻഡിസി പ്രത്യേക പദവി നൽകിയിരുന്നു. അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കുന്നുകളും കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങൾ, കുറഞ്ഞ ജനസാന്ദ്രത, ജനസംഖ്യയുടെ കൂടുതൽ ഭാഗം ഗോത്ര വിഭാഗങ്ങൾ, അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിൽ തന്ത്രപരമായ സ്ഥാനം, സാമ്പത്തികവും സാങ്കേതികവുമായി പിന്നാക്കാവസ്ഥ, സംസ്ഥാനത്തിൻ്റെ ധനകാര്യ സ്ഥിതിയുടെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവ കണക്കാക്കിയാണ് പ്രത്യേക കാറ്റഗറി പദവി നൽകുന്നത്. നേരത്തെ ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം റിപ്പോർട്ട് 2012 മാർച്ച് 30 ന് സമർപ്പിച്ചിരുന്നു. ഇത് മുൻ നിർത്തിയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിലപാട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us