'ബിഹാറിന് പ്രത്യേക പദവി നൽകുന്നത് ആലോചനയിലില്ല'; സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്രം

ബീഹാറിന് പ്രത്യേക കാറ്റഗറി പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ.

dot image

ന്യൂഡൽഹി: ബീഹാറിന് പ്രത്യേക കാറ്റഗറി പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. 2012-ൽ തയ്യാറാക്കിയ ഇൻ്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രതേക പദവിയെന്ന ബീഹാറിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയത്. സംസ്ഥാനങ്ങൾക്കിടയിൽ വിവേചന സ്വഭാവം കാണിക്കരുതെന്നാണ് 2012 ൽ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ കക്ഷിയായ ജെഡിയു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനും ശേഷം കേന്ദ്രസർക്കാരിനോട് ബീഹാറിന് പ്രത്യേക കാറ്റഗറി പദവി ആവശ്യപ്പെട്ടിരുന്നു.

മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം ജെഡിയു എംപി രാം പ്രീത് മണ്ഡലിൻ്റെ ചോദ്യത്തിനാണ് ധനകാര്യ മന്ത്രാലയം മറുപടി നൽകിയത്. ബിഹാറിൻ്റെ സാമ്പത്തികവും വ്യവസായികവുമായ പുരോഗതിക്ക് സഹായകമായ പ്രത്യേക പദവി നൽകുമോ എന്ന ചോദ്യത്തിനാണ് മറുപടി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മറുപടി നൽകിയത്. മുൻകാലങ്ങളിൽ ദേശീയ വികസന കൗൺസിൽ (എൻഡിസി) നിരവധി സംസ്ഥാനങ്ങൾക്ക് പ്രത്യേക കാറ്റഗറി പദവി നൽകിയിരുന്നു.

മലയോരവും ദുഷ്‌കരവുമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത അല്ലെങ്കിൽ ഗോത്രവർഗ ജനസംഖ്യയുടെ ഗണ്യമായ പങ്ക്, അയൽരാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നോക്കാവസ്ഥ, സംസ്ഥാനത്തിൻ്റെ ധനകാര്യ സ്ഥിതിയുടെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവയാണ് ഇതിനുള്ള മാനദണ്ഡങ്ങൾ. എന്നാൽ ബീഹാർ ഈ മാനദണ്ഡങ്ങളിൽ പെടുന്നവയല്ല,ആവശ്യമെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കും, കേന്ദ്ര ധനകാര്യ സഹമന്ത്രി പറഞ്ഞു.അതേ സമയം ലോക്സഭയിൽ ഭരണ പക്ഷത്ത് ഉണ്ടായിട്ടും ബീഹാറിന് പ്രത്യേക പാക്കേജ് ലഭ്യമാക്കാൻ കഴിയാത്തത് ജെഡിയുവിനെയും ബിജെപിയുടെയും പിടിപ്പുകേടാണെന്ന് പ്രതിപക്ഷ കക്ഷികളായ ആർജെഡിയും കോൺഗ്രസും ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us