സെയ്ഫ് അലി ഖാനെ ഉൾപ്പെടുത്തി ഭീകരരുടെ വീഡിയോ; ഷെയർ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ്

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീഡിയോ ഓൺലൈനിൽ റിലീസ് ചെയ്തത്

dot image

ന്യൂഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ഉൾപ്പെടുത്തി പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നിർമ്മിച്ച "പ്രചാരണ വീഡിയോ" ഫോർവേഡ് ചെയ്യുന്നതിനെതിരെ ജമ്മു കശ്മീർ പൊലീസ്. സെയ്ഫ് അലി ഖാൻ്റെ ചിത്രമുള്ള ബോളിവുഡ് ചിത്രമായ ഫാൻ്റമിൻ്റെ പോസ്റ്റർ ഉൾക്കൊള്ളുന്ന 5 മിനിറ്റും 55 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ഭീകരസംഘം തയ്യാറാക്കിയതായി മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സിൽ ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീഡിയോ ഓൺലൈനിൽ റിലീസ് ചെയ്തത്. ഇത് ഒരു തരത്തിലും ആർക്കും കൈമാറരുതെന്ന് ആളുകൾക്ക് ജമ്മു കശ്മീർ പൊലീസ് മുന്നറിയിപ്പ് നൽകി. വീഡിയോ ലഭിക്കുന്നവർ അത് പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

"ഒരു കാരണവശാലും ഈ വീഡിയോ ഫോർവേഡ് ചെയ്യരുത്. ഈ തരത്തിലുള്ള ഉള്ളടക്കവും അതിൻ്റെ ഫോർവേഡിങ്ങും യുഎപിഎയുടെ 13, 18 വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്ന് ഓർമ്മിക്കേണ്ടതാണ്." പൊലീസ് വ്യക്തമാക്കുന്നു. കശ്മീരിൽ പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള ദയൂബന്ദി ജിഹാദിസ്റ്റ് ഭീകര സംഘടനയാണ് ജയ്ഷെ മുഹമ്മദ്. ഈ വർഷം ആദ്യം മുതൽ ജമ്മു മേഖലയിലെ ആറ് ജില്ലകളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു വില്ലേജ് ഡിഫൻസ് ഗാർഡും അഞ്ച് ഭീകരരും ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image