ന്യൂഡല്‍ഹി: കേന്ദ്ര ബഡ്ജറ്റിൽ പ്രവർത്തി സാമ്പത്തിക വർഷത്തിൽ കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയില്‍ ഉൽപാദനവും വിതരണവും കാര്യക്ഷമമാക്കാൻ ഈ ഫണ്ട് വിനിയോഗിക്കുമെന്നും വിവിധ പദ്ധതികൾ ഇതിന് വേണ്ടി തയ്യാറാക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നല്‍കും. സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകൾ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉൽപാദനം നല്‍കുന്ന 109 ഇനങ്ങള്‍ വികസിപ്പിക്കും. രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തെ ഒരുകോടി കര്‍ഷകര്‍ക്ക് ജൈവ കൃഷിക്കായി സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിങ്ങും നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും വഴി അവസരമൊരുക്കും. രാജ്യത്തുടനീളം പതിനായിരം ജൈവ കാര്‍ഷിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബഡ്ജറ്റ് അവതരിപ്പിക്കെ നിർമ്മല സീതാരാമൻ പറഞ്ഞു.
പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ഉപഭോഗ മേഖലകളോടനുബന്ധിച്ച് വന്‍കിട കേന്ദ്രങ്ങള്‍. കാര്‍ഷിക സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി പച്ചക്കറി സംഭരണത്തിനും വിപണനത്തിനും സൗകര്യമൊരുക്കും. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കൊണ്ടുവരും. ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് പിന്നീട് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കേന്ദ്രധനകാര്യമന്ത്രി കൂട്ടി ചേർത്തു. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വെ നടത്തുമെന്നും ഇതിന്റെ ഭാഗമായി ആറ് കോടി കര്‍ഷകരുടെയും ഭൂമിയുടേയും വിവരങ്ങള്‍ ശേഖരിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.