എല്ലാ ജനവിഭാഗങ്ങൾക്കും ശക്തി നൽകുന്ന ബജറ്റെന്ന് മോദി; കസേര സംരക്ഷിക്കാൻ വേണ്ടിയുള്ളതെന്ന് രാഹുൽ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

dot image

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും ഇന്‍സന്റീവ് പദ്ധതി യുവാക്കള്‍ക്ക് മികച്ച തൊഴില്‍ വാഗ്ദാനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയെ ഗ്ലോബല്‍ മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുന്ന ബജറ്റാണിത്, രാജ്യത്തെ മികച്ച കമ്പനികളില്‍ ജോലി ചെയ്യാന്‍ ഇതോടെ രാജ്യത്തെ ജനങ്ങൾക്ക് അവസരം ലഭിക്കും. എംഎസ്എംഇകള്‍ക്കുള്ള ആനുകൂല്യം ദരിദ്രര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായിക്കും, നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയുടെ മുന്നേറ്റത്തിന് ബജറ്റിലെ പദ്ധതികൾ സഹായിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. അഞ്ച് കോടി ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇത്തവണത്തേത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമുള്ള പ്രതികരണത്തിൽ മോദി പറഞ്ഞു.

അതേ സമയം മോദി സർക്കാരിന്റെ കസേര സംരക്ഷിക്കാനുള്ള ബജറ്റെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ സഖ്യകക്ഷികൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രകടന പത്രികയും മുൻ ബജറ്റുകളും കോപ്പി പേസ്റ്റ് ചെയ്ത ബജറ്റ് മാത്രമാണ് ഇതെന്നും വേണ്ടത്ര തയ്യാറെടുപ്പുകൾ നടന്നിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസും രംഗത്തെത്തി.പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റ്, സർക്കാരിന് തക‍ർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺ​ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image