കുപ്വാര: കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകള്‍ ഉണ്ടായിയതായി സൈന്യം അറിയിച്ചു. ലോലാബ് മേഖലയിൽ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോർട്ട്.
OP KOWUT, #Kupwara
— Chinar Corps🍁 - Indian Army (@ChinarcorpsIA) July 24, 2024
Based on specific input regarding presence of terrorists in general area Kowut, Kupwara, a Joint Search Operation was launched by #IndianArmy & @JmuKmrPolice on days leading upto 23 July 24.
On 24 July, suspicious movement was observed and challenged by… pic.twitter.com/0CHyEU59qh
കുപ്‌വാരയിലെ കോവട്ട് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ആർമിയും കശ്മീർ പൊലീസും ഉൾപ്പെടുന്ന സംഘം സംയുക്ത തിരച്ചിൽ ആരംഭിച്ചിരുന്നു. ത്രിമുഖ ടോപ്പ്, ലോലാബ്, കുപ്‌വാര എന്നിവിടങ്ങളിൽ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടർന്ന് കൊണ്ടിരിക്കുന്നതെന്നും. ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും കശ്മീർ സോൺ പൊലീസ് എക്‌സിൽ കുറിച്ചു.
Security forces have established contact with terrorists near Trimukha Top, Lolab, Kupwara. Operation in progress: Kashmir Zone Police#JammuAndKashmir pic.twitter.com/7UmyOKcctB
— All India Radio News (@airnewsalerts) July 23, 2024