കേന്ദ്ര ബജറ്റില്‍ അവഗണന; രാഹുലുമായി കൂടിക്കാഴ്ച്ചക്കെത്തിയ കര്‍ഷക നേതാക്കളെ തടഞ്ഞു

കേന്ദ്ര ബജറ്റില്‍ കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു

dot image

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയെ അവഗണിച്ചതില്‍ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം അടക്കം കര്‍ഷക സംഘടകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ പരിഹരമായിട്ടില്ല. കേന്ദ്ര ബജറ്റില്‍ കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

അവഗണനയ്ക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കണമെന്ന് ഏഴ് കര്‍ഷക സംഘടന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചക്കായെത്തിയ കര്‍ഷകരെ പാര്‍ലമെന്റിലേക്ക് കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ഷകരായതുകൊണ്ടാകാം അവരെ കടത്തിവിടാത്തതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

സംയുക്ത കിസാന്‍ മോര്‍ച്ച അടക്കമുള്ള കര്‍ഷക സംഘടകള്‍ അടുത്ത മാസം ഒന്ന് മുതല്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കും. ആഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ മാര്‍ച്ച് നടത്തും. പുതിയ ക്രിമിനല്‍ നിയമങ്ങളുടെ പകര്‍പ്പും കത്തിക്കും. അടുത്ത മാസം 31 ന് ദില്ലി ചലോ മാര്‍ച്ച് 200 ദിവസം പിന്നിടുകയാണ്. ഇതുമായി ബന്ധപ്പെട്ടും വിപുലമായ പ്രതിഷേധ പരിപാടികള്‍ കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us