പുതിയ ക്രിമിനൽ നിയമങ്ങൾക്ക് കരുത്തേകും; ഫോറൻസിക്ക് ആധുനികവൽക്കരണത്തിന് ബജറ്റിൽ കോടികൾ

ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വില്ലേജ് വൈബ്രന്റ് പ്രോഗ്രാമിന് നടപ്പുവർഷത്തിൽ 1050 കോടിയും അനുവദിച്ചു

dot image

ന്യൂഡൽഹി: ഫോറൻസിക്ക് ആധുനികവൽക്കരണത്തിനും ഫോറൻസിക് എൻഹാൻസ്മെന്റ് ഇൻഫ്രാസ്ട്രക്ച്ചറിനും കോടികൾ വിലയിരുത്തി കേന്ദ്ര ബജറ്റ്. ഇന്നലെ നിർമ്മല സീതാരാമൻ അവതരിപ്പിച്ച പൊതു ബജറ്റിൽ യഥാക്രമം ഇവ രണ്ടിനും 700 കോടിയും 150 കോടിയും അനുവദിച്ചു. ജൂലൈ 1 മുതൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് തുക നീക്കി വെച്ചത്. നേരത്തെ ജൂണിൽ ദേശീയ ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ എൻഹാൻസ്‌മെൻ്റ് സ്‌കീമിനായുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മൊത്തം 2024-25 മുതൽ 2028-29 വരെയുള്ള കാലയളവിലേക്ക് 2,254.43 കോടി രൂപയുടെ പദ്ധതിക്കായിരുന്നു അംഗീകാരം നൽകിയിരുന്നത്.

രാജ്യത്തുടനീളമുള്ള അത്യാധുനിക ഫോറൻസിക് ലബോറട്ടറികളുടെ നവീകരണത്തിനും സ്റ്റേറ്റ് സംസ്ഥാന പൊലീസ് സേനകളുടെ നവീകരണത്തിനും ക്രിമിനൽ ട്രാക്കിങ് സിസ്റ്റം കാര്യക്ഷമമാക്കാൻ വേണ്ടിയും 2024-25 വർഷത്തേക്ക് 264 കോടി മുതൽ 520 കോടി വരെയും അനുവദിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ദ്വീപുകളിലെ സമഗ്ര വികസനത്തിന് കേന്ദ്ര ബജറ്റിൽ 88 കോടിയാണ് അനുവദിച്ചത്. ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വില്ലേജ് വൈബ്രന്റ് പ്രോഗ്രാമിന് നടപ്പുവർഷത്തിൽ 1050 കോടിയും അനുവദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us