'കുർസി ബച്ചാവോ ബജറ്റ്'; പാർലമെന്റിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

കേന്ദ്ര ബജറ്റിനെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കും

dot image

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കും. സംസ്ഥാനങ്ങൾക്കുണ്ടായ അവഗണന എണ്ണിപ്പറയാനാണ് എം പി മാർക്ക് നിർദേശം. അതേ സമയം കേന്ദ്ര ബജറ്റിൻ മേൽ പാർലമെന്റിൽ ഇന്നും ചർച്ച തുടരും. പാർലമെന്റ് നടപടികൾ പൂർണ്ണമായും സ്തംഭിപ്പിക്കാതെ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. 'കുർസി ബച്ചാവോ ബജറ്റ്' എന്ന മുദ്രാവാക്യം ഉയർത്തി പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തും. പ്രതിഷേധത്തിന് ശേഷം ചോദ്യോത്തര വേള ബഹിഷ്കരിക്കാനാണ് നീക്കം. പിന്നീട് ബജറ്റ് ചർച്ചയിൽ എംപിമാർ പങ്കെടുക്കും. ബജറ്റിൽ ഓരോ സംസ്ഥാനങ്ങളും നേരിട്ട അവഗണന എംപിമാർ എണ്ണിപ്പറയും.

പാർലമെൻ്റ് കവാടത്തിലും പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കും. ഇൻഡ്യ മുന്നണി നേതാക്കളുടെ യോഗം രാവിലെ നടന്നേക്കും. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് ഭരണ പക്ഷത്തിൻ്റെ നിലപാട്. ബിഹാറിനേയും ആന്ധ്രാ പ്രദേശിനേയും ഒഴികെ ബാക്കി സംസ്ഥാനങ്ങളെ അവഗണിച്ചു എന്ന കള്ളം പ്രതിപക്ഷം പ്രചരിപ്പിക്കുകയാണ്, പശ്ചിമ ബംഗാൾ അടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകി പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തി എന്ന ആരോപണവും ഭരണപക്ഷം ഉയർത്തുന്നുണ്ട്.

നേരത്തെ ജൂലൈ 27 ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് നേരത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു . കേരളവും തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റേത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത ബജറ്റ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. 1.74ലക്ഷം കോടി രൂപ കേന്ദ്രം പശ്ചിമബംഗാളിന് നൽകാനുണ്ടെന്നും ആദ്യം കുടിശ്ശിക തീർക്കണമെന്നും മമത ബാനർജി പറഞ്ഞു.

Also Read:

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്‌ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സുഖു, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരും കടുത്ത നിലപാടെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റിനെ ചൊല്ലിയുള്ള തർക്കം സംസ്ഥാനങ്ങൾക്കിടയിൽ ശത്രുതയ്ക്കും സംഘർഷത്തിനും കാരണമാകുമെന്നും ആക്ഷേപം ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us