ഇൻഡിഗോ വിമാനത്തിൽ കൂട്ടത്തോടെ തേനീച്ചക്കൂട്ടം; വെള്ളം ചീറ്റി തുരത്തി

പെട്ടെന്ന് തന്നെ കാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ അടച്ചതുകൊണ്ട് തേനീച്ച അകത്തു കയറിയില്ല

dot image

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞശേഷമാണ് വിമാനത്തിൽ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്.

ബോഡിങ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോൾ പെട്ടെന്ന് തേനീച്ചകൾ കൂട്ടമായി എത്തി വിമാനത്തിന്റെ ചിറകിന്റെ ഭാഗം മൂടുകയായിരുന്നു. കാർഗോ ഡോറിനുടുത്തും തേനീച്ച കൂട്ടമായെത്തി. പെട്ടെന്ന് തന്നെ കാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ അടച്ചതുകൊണ്ട് തേനീച്ച അകത്തു കയറിയില്ലെന്നും യാത്രക്കാരൻ വ്യക്തമാക്കി. അഗ്നിശമനസേന പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ചാണ് തേനീച്ചയെ തുരത്തിയത്. മണിക്കൂറുകൾക്കു ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.

dot image
To advertise here,contact us
dot image