'കാർഗിലിലേത് ചതിക്കെതിരെ സത്യം കൊണ്ട് നേടിയ വിജയം, അഗ്നിപഥ് പദ്ധതി സേനയെ യുവത്വവൽക്കരിക്കാൻ'; മോദി

ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷമുള്ള സന്ദേശത്തിൽ മോദി പറഞ്ഞു

dot image

ഡൽഹി: കാര്‍ഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ല, പാകിസ്താൻ്റെ ചതിക്കെതിരായ ജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഉപയോഗിച്ച് ഒരു രാജ്യവും വിജയിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കാർഗിൽ യുദ്ധ വിജയത്തിൻ്റെ സ്മരണ ദിനത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീരമൃത്യു വരിച്ച സൈനികർ അമരത്വം നേടിയവരാണെന്നും ഓരോ സൈനികൻ്റെയും ത്യാഗം രാജ്യം സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു.

'ധീരജവാന്മാരെ ആദരവോടെ ഓർക്കുന്നു, പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവൽക്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവൽ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനായല്ല രാഷ്ട്രത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകൾ ആക്കുകയാണ് ചിലർ. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരു'തെന്നും ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷമുള്ള സന്ദേശത്തിൽ മോദി പറഞ്ഞു.

ജമ്മു കശ്മീരും ലഡാക്കും പുതിയ പാതയിലെന്നും മോദി പറഞ്ഞു. ഇന്ന് ലഡാക്കിലും ജമ്മു കശ്മീരിലും വികസന പദ്ധതികൾ നടപ്പിലാക്കുന്നു. ലഡാക്കിൽ വികസനത്തിൻ്റെ പുതിയ പാത തുറക്കുന്നു. ലഡാക്കിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും, മോദി കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെയും മോദി പരാമർശിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള നീക്കമെന്നായിരുന്നു മോദിയുടെ പ്രതികരണം.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us