സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറിയ സംഭവം; മരണം മൂന്നായി, കേസെടുത്ത് ഡൽഹി പൊലീസ്

സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മർലേന നിർദേശം നൽകി

dot image

ഡൽഹി: ഡൽഹിയിലെ കനത്ത മഴയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സ്ഥാപനത്തിൻ്റെ ലൈബ്രറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. വെള്ളം കയറുമ്പോൾ 30 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥത്ത് രക്ഷാപ്രവർത്തനത്തിന് എത്തി. വെള്ളം പൂർണ്ണമായും വറ്റിക്കാൻ സമയമെടുക്കുമെന്ന് ദേശീയ ദേശീയ ദുരന്ത നിവാരണ സേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മർലേന നിർദേശം നൽകി. സംഭവത്തിൽ ആം ആദ്മി സർക്കാരിന് എതിരെ ബിജെപി രംഗത്ത് വന്നു. സർക്കാരിൻ്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകൾ ശുചീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us