വെള്ളക്കെട്ട് അപകടം കോർപ്പറേഷന്റെ വീഴ്‌ച്ചയെന്ന് സ്വാതി മലിവാള്‍; ഗോ ബാക്ക് വിളിച്ച് വിദ്യാർത്ഥികൾ

വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ കോർപ്പറേഷന് ഗുരുതര വീഴ്ച്ച പറ്റിയെന്നും സ്വാതി മലിവാള്‍ പറഞ്ഞു

dot image

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവം ഡൽഹി മുനിസിപ്പിൽ കോർപ്പറേഷന്റെ വീഴ്ച്ചയെന്ന് ആം ആദ്മി രാജ്യസഭാ എംപി സ്വാതി മലിവാള്‍. വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ കോർപ്പറേഷന് ഗുരുതര വീഴ്ച്ച പറ്റിയെന്നും സ്വാതി മൽവാൾ പറഞ്ഞു.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ എം പി ശ്രമം നടത്തിയെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. എംപിക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ ഉന്നത അധികാരികൾ സ്ഥലത്തെത്തെത്തണമെന്നും പരിശീലന കേന്ദ്രത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലം എസ്പിക്കെതിരെയും പ്രതിഷേധമുണ്ടായി.

ഇന്നലെ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മലയാളി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. എറണാകുളം സ്വദേശി നവീന്‍, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്.റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായിയിരിക്കുകയാണ് വിദ്യാർത്ഥികള്‍. സ്റ്റഡി സെന്ററിൽ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു,

ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സ്ഥാപനത്തിൻ്റെ ലൈബ്രറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.

സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മർലേന നിർദേശം നൽകി. സംഭവത്തിൽ ആം ആദ്മി സർക്കാരിന് എതിരെ ബിജെപി രംഗത്ത് വന്നു. സർക്കാരിൻ്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകൾ ശുചീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us