ഓഫീസിൽ പതിയിരുന്ന പാമ്പിനെ ഈസിയായി പിടികൂടി യുവതി; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ

പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച അജിത പാണ്ഡെയാണ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ പാമ്പിനെ പിടികൂടിയത്

dot image

റായ്‌പൂർ: ഓഫീസിൽ പതിയിരുന്ന പാമ്പിനെ വെറുംകയ്യോടെ പിടികൂടി യുവതി. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ഒരു ഓഫീസിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച അജിത പാണ്ഡെയാണ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ പാമ്പിനെ പിടികൂടിയത്. മേശപ്പുറത്ത് പുസ്തകങ്ങളുടെയും ഫയലുകളുടെയും കൂമ്പാരത്തിന് പിന്നിലിരുന്ന പാമ്പിൻ്റെ അടുത്തേക്ക് അജിത പാണ്ഡെ പോകുന്നതും പതറാതെ പരിഭ്രാന്തിയും ഭയവുമില്ലാതെ പാമ്പിനെ കൈകൊണ്ട് പൊക്കിയെടുക്കുന്നതും വീഡിയോയിൽ കാണാം.

'ഇതൊരു വിഷമില്ലാത്ത പാമ്പാണ്. എലികളെ ഭക്ഷിക്കാനായി എത്തിയതാണ്. പേടിക്കേണ്ട കാര്യമില്ല', ജീവനക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അവർ പറഞ്ഞു. എല്ലാവരും അവരുടെ രക്ഷാദൗത്യത്തിനെ അഭിനന്ദിച്ചു. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ അജിതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്. ഇത്ര ലാഘവത്തോടെ പാമ്പിനെ പിടികൂടുന്നത് ആപത്തുണ്ടാക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us