ഡൽഹിയിൽ തീവ്ര മഴ: രണ്ടു മരണം, റോഡുകൾ വെള്ളത്തിൽ മുങ്ങി, വിമാന സർവിസുകൾ താളം തെറ്റി

റോഡുകൾ വെള്ളത്തിനടിയിൽ മുങ്ങിയതോടെ ഗതാഗതകുരുക്ക് രൂക്ഷമാണ്

dot image

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിൽ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. ഇന്നലെ വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ വെള്ളത്തിനടിയിൽ മുങ്ങിയതോടെ ഗതാഗതകുരുക്ക് രൂക്ഷമാണ്.

മണിക്കൂറുകളോളം റോഡുകളിൽ ഗതാഗത കുരുക്ക് നേരിട്ടു. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; രണ്ട് മരണം, 20-ഓളം പേരെ കാണാതായി

ഗാസിപൂരിൽ ഖോഡ കോളനിക്ക് സമീപത്തെ വെള്ളക്കെട്ടിൽ തെന്നിവീണ് യുവതിയും മൂന്ന് വയസ്സുള്ള കുട്ടിയും മുങ്ങിമരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ വിമാന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 10 വിമാനങ്ങളെ മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. കൂടുതൽ വിമാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നു സർക്കാർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us