പൂജ ഖേദ്കറിന് ജാമ്യമില്ല; തുടർച്ചയായി യുപിഎസ്സിയെ വഞ്ചിച്ചെന്ന് കോടതിയുടെ കണ്ടെത്തൽ

യുപിഎസ്സി പരീക്ഷ എഴുതുന്നതില് നിന്നും ആജീവനാന്ത വിലക്കും ഏര്പ്പെടുത്തിയിട്ടുണ്ട്

dot image

ന്യൂഡൽഹി: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഐഎഎസ് ലഭിക്കുന്നതിനായി പൂജ ഒബിസി നോണ് ക്രീമിലെയര് സര്ട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. കാഴ്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുപിഎസ്സിക്ക് വ്യാജ സര്ട്ടിഫിക്കറ്റ് നല്കിയത്. യുപിഎസ്സി പരീക്ഷ എഴുതുന്നതില് നിന്നും ആജീവനാന്ത വിലക്കും ഏര്പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര പേഴ്സണല് മന്ത്രാലയം നിയോഗിച്ച ഏഴംഗ അന്വേഷണ കമ്മീഷന് സര്ക്കാരിന് നല്കിയ റിപ്പോര്ട്ടിന് പിന്നാലെയാണ് നടപടി.

എന്നാൽ ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിനാണ് തന്നെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ മുൻകൂർ ജാമ്യം വേണമെന്നുമായിരുന്നു പൂജയുടെ ആവശ്യം. എന്നാൽ വീണ്ടും വീണ്ടും പൂജ യു പി എസ് സിയെ വഞ്ചിച്ചെന്നും അതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കുന്നു എന്നും കോടതി വ്യക്തമാക്കി.

യു പി എസ് സി സെലക്ഷന് സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സര്ട്ടിഫിക്കറ്റ് പൂജ സമര്പ്പിച്ചത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്. വൈകല്യങ്ങള് പരിധിക്കാശോനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള് ചൂണ്ടിക്കാട്ടി ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇങ്ങനെ ആറ് തവണ വൈദ്യപരിശോധ നിരസിച്ച പൂജ പകരം സ്വകാര്യ ആശുപത്രിയില് നിന്നുള്ള എംആര്ഐ സ്കാനിങ് റിപ്പോര്ട്ട് സമര്പ്പിക്കുകയായിരുന്നു. എന്നാല് യുപിഎസ്സി ഈ സര്ട്ടിഫിക്കറ്റ് നിരസിച്ചു.

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പൂജ സമർപ്പിച്ച സര്ട്ടിഫിക്കറ്റുകളില് സംശയമുണ്ടെന്നും യുപിഎസ്സി അറിയിച്ചുവെങ്കിലും പിന്നീട് ഈ എംആര്ഐ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയായിരുന്നു. വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റിന് പിന്നാലെ പൂജ ഖേദ്കര് സമര്പ്പിച്ച ജാതി സര്ട്ടിഫിക്കറ്റും വ്യാജമാണോ എന്നും സംശയം ഉയരുന്നിരുന്നു. പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കറുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹത്തിൻ്റെ സമ്പത്ത് 40 കോടി രൂപയുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭാർ പറഞ്ഞു. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒബിസി നോൺ ക്രീമിലെയർ പദവിക്കുള്ള ഖേദ്കറിൻ്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ ആഘാഡി ടിക്കറ്റിൽ ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു.

dot image
To advertise here,contact us
dot image