റെയില്വെ ട്രാക്കിൽ സിലിണ്ടറും സൈക്കിളും വെച്ച് ചിത്രീകരണം; യൂട്യൂബറെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

റെയില്വെ ട്രാക്കില് നടത്തുന്ന അപകടകരമായ പ്രവൃത്തികളുടെ ദൃശ്യങ്ങളാണ് ഇയാളുടെ യുട്യൂബ് ചാനലില് പ്രധാനമായുള്ളത്

dot image

ലഖ്നൗ: യാത്രക്കാരുടെ ജീവന് അപകടകരമാകുന്ന വിധത്തിൽ റെയില്വെ ട്രാക്കിൽ വീഡിയോ ചിത്രീകരിച്ച യുട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ യൂട്യൂബര് ഗുല്സാര് ഷെയ്ക്കിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഖന്ദ്രൗലിയിലെ വീട്ടിൽ നിന്നാണ് ഇയാള് അറസ്റ്റിലായത്. റെയിൽവെ ട്രാക്കുകളിൽ കല്ലുകൾ, സൈക്കിളുകൾ, സിലിണ്ടറുകൾ തുടങ്ങിയ വസ്തുക്കൾ സ്ഥാപിച്ച് പതിവായി ഇയാള് വീഡിയോകൾ ചിത്രീകരിക്കുമായിരുന്നു. റെയില്വേ ട്രാക്കില് നടത്തുന്ന അപകടകരമായ പ്രവൃത്തികളുടെ ദൃശ്യങ്ങളാണ് ഇയാളുടെ യുട്യൂബ് ചാനലില് പ്രധാനമായുള്ളത്. 'ഗുൽസാർ ഇന്ത്യൻ ഹാക്കർ' എന്ന ചാനലിന് യൂട്യൂബിൽ 235000 ഫോളോവേഴ്സ് ഉണ്ട്.

ഗുല്സാറിൻ്റെ വീഡിയോ ചിത്രീകരണത്തിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ലീഗൽ ഹിന്ദു ഡിഫൻസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. റെയില് ഗതാഗതം അട്ടിമറിക്കാന് ശ്രമിച്ചതിനും ജനങ്ങളുടെ ജീവന് ഭീഷണിയുയര്ത്തിയതിനും ഭാരതീയ ന്യായ സംഹിത സെക്ഷന് 147,145,153 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image