ബിഎസ്എഫ് ഡയറക്ടര് ജനറലായി ദല്ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു

34 വര്ഷത്തെ പ്രവര്ത്തി പരിചയ സമ്പത്തുള്ള ദല്ജിത്ത് ഇന്ത്യയില് ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില് വിവിധ തലങ്ങളില് സേവനം അനുഷ്ടിച്ചിട്ടുണ്ട്.

dot image

ന്യൂഡല്ഹി: ബിഎസ്എഫ് ഡയറക്ടര് ജനറലായി ദല്ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു. ശാസ്ത്ര സീമ ബാല് ഡയറക്ടര് ജനറലായ ദല്ജിത് സിംഗിന് അധിക ചുമതലയായാണ് ബിഎസ്എഫ് ഡയറക്ടര് ജനറലായി ചുമതലയേറ്റത്. ഉത്തര്പ്രദേശ് കേഡറിലെ 1990 കേഡര് ഐപിഎസ് ഓഫീസറാണ് ദല്ജിത്.

നിലവിലെ ബിഎസ്എഫ് ഡയറക്ടര് ജനറലായിരുന്ന നിതിന് അഗര്വാളിനെ മാതൃകേഡറായ കേരളത്തിലേക്ക് തിരിച്ചയച്ചതിനെ തുടര്ന്നാണ് ദല്ജിത്തിന്റെ നിയമനം. 1990 ഐപിഎസ് ഓഫീസറായ യോഗേഷ് ഖുറാനിയയെ മാതൃ കേഡറായ ഒഡിഷയിലേക്കും തിരിച്ചയച്ചു. ജമ്മുകശ്മീരിലെ ഇന്ത്യ-പാക്കിസ്ഥാന് അന്താരാഷ്ട്ര അതിര്ത്തിയില് ഭീകരാക്രമം തുടര്ച്ചയാവുകയും സൈനികരും സുരക്ഷാ ജീവനക്കാരും അടക്കം നിരവധി പേര് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് ഉയര്ന്ന ബിഎസ്എഫ് ഓഫീസര്മാരെ കേന്ദ്രം നീക്കിയത്.

34 വര്ഷത്തെ പ്രവര്ത്തി പരിചയ സമ്പത്തുള്ള ദല്ജിത്ത് ഇന്ത്യയിലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില് വിവിധ തലങ്ങളില് സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2017 ല് ഇന്തോ ടിബറ്റന് ബോര്ഡര് പൊലീസില് അഡീഷണല് ഡയറക്ടര് ജനറലായും സെന്ട്രല് റിസര്വ് പൊലീസ് ഫോഴ്സില് എസ്ഡിജിയായും പ്രവര്ത്തിച്ച ദല്ജിത് ഷാര്പ്പ് ഷൂട്ടറും യോഗ്യത നേടിയ സ്കൈ ഡൈവറുമാണ്. നാല് തവണ ധീരതയ്ക്കുള്ള പൊലീസ് മെഡല്, പ്രശംസാര്ഹ സേവനത്തിനുള്ള മെഡല്, പ്രസിഡന്റിന്റെ പൊലീസ് മെഡല് അടക്കം നിരവധി മെഡലുകളും നേടിയ ഉദ്യോഗസ്ഥനാണ് ദല്ജിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us