40 വര്ഷത്തിന് ശേഷം ഇന്ത്യക്കാരന് ബഹിരാകാശത്തേയ്ക്ക്; ഗഗന്യാന് സംഘത്തിലെ മലയാളി ബാക്കപ്പ് പൈലറ്റ്

നടി ലെനയുടെ ജീവിത പങ്കാളികൂടിയായ പ്രശാന്ത് ബാലകൃഷ്ണനാണ് ബാക്കപ്പ് പൈലറ്റ്

dot image

ഡല്ഹി: ഇന്ത്യക്ക് അഭിമാനകരമായ നിമിഷം സമ്മിനിക്കാന് ഇന്ത്യക്കാരന് ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്നു. ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില് ഒരാളായ ശുഭാന്ഷു ശുക്ലയാണ് ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന് ഒരുങ്ങുന്ന ആക്സിയം-4 ദൗത്യത്തിലൂടെ ശുഭാന്ഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമെന്ന് ഐഎസ്ആര്ഒ ഒദ്യോഗികമായി പ്രഖ്യാപിച്ചു.

രണ്ട് ഇന്ത്യന് ബഹിരാകാശ സഞ്ചാരികളെയാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത്. അതില് ഒരാള് മലയാളിയായ ഗ്രൂപ്പ് കാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണനാണ്. നടി ലെനയുടെ ജീവിത പങ്കാളികൂടിയായ പ്രശാന്ത് ബാലകൃഷ്ണൻ ബാക്കപ്പ് പൈലറ്റാണ്. ശുഭാന്ഷുവിന് യാത്ര ചെയ്യാന് സാധിക്കാതെ വന്നാല് പ്രശാന്ത് ബാലകൃഷ്ണനാകും അവസരം ലഭിക്കുക.

ഇന്ത്യക്ക് ഇത് ചരിത്ര നേട്ടം കൂടിയാണ്. നാല് പതിറ്റാണ്ടുകള്ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന് ബഹിരാകാശ യാത്ര നടത്തുന്നത്.1984 ല് സോവിയറ്റ് യൂണിയന്റെ പേടകത്തില് വ്യോമസേന വിങ് കമാന്ഡറായിരുന്ന രാകേഷ് ശര്മയാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന് ബഹിരാകാശ സഞ്ചാരി. ശുഭാന്ഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണന് നായര് എന്നിവര്ക്ക് പുറമെ ഗ്രൂപ്പ് കാപ്റ്റന് അജിത് കൃഷ്ണന്, ഗ്രൂപ്പ് കാപ്റ്റന് അംഗദ് പ്രതാപ് എന്നിവരെയാണ് മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ഗഗന്യാന് ദൗത്യത്തിനായി ഐഎസ്ആര്ഒ തിരഞ്ഞെടുത്തത്.

വയനാട് ദുരന്തം; മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു, അമിത് ഷാക്കെതിരെ നോട്ടീസ്
dot image
To advertise here,contact us
dot image