അംബാനി കല്യാണത്തിലെ മെഹന്തി ആർട്ടിസ്റ്റ്; പാരിസിലെ ഒളിംപിക്സ് നഗരത്തിൽ 'താരമായി വീണ'

അംബാനി താരങ്ങളുടെ മെഹന്തി ആർട്ടിസ്റ്റായ വീണ നഗ്ദ ഇപ്പോൾ പാരിസിൽ സമ്മർ ഒളിംപിക്സ് നടക്കുന്ന വേദിയിലാണ്

dot image

പാരിസ്: നിത അംബാനിയുടെ മെഹന്തി ആർട്ടിസ്റ്റായ വീണ നഗ്ദ ഇപ്പോൾ സമ്മർ ഒളിംപിക്സ് നടക്കുന്ന പാരിസിലാണ്. മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ കല്യാണ ചടങ്ങുകൾക്ക് മെഹന്തിയിട്ട വീണ നഗ്ദ ഇപ്പോൾ പാരിസിലും താരമാണ്. ഒളിംപിക്സ് വേദിയായ പാരിസിലെ ഇന്ത്യൻ ഹൗസിൽ ആരാധകർക്ക് ഒളിംപിക് തീമിൽ മെഹന്തിയിട്ടു കൊടുത്താണ് വീണ താരമാകുന്നത്.

ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനുമായി സഹകരിച്ച് നിത അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻ കായിക പ്രേമികൾക്കായി ഒളിംപിക്സ് വേദിയിൽ ഒരുക്കിയ സംരംഭമാണ് ഇന്ത്യ ഹൗസ്. ഇന്ത്യയുടെ പരമ്പാരാഗത കല, സംസ്കാരം, ഭക്ഷണം തുടങ്ങിയവ പരിചയപ്പെടുത്തുകയാണ് ഇന്ത്യൻ ഹൗസിന്റെ ലക്ഷ്യം. ഇവിടെ എത്തുന്ന ആരാധകർക്ക് മെഹന്തിയിൽ സന്തോഷം പകരുകയാണ് വീണ നഗ്ദയിപ്പോൾ. തൻ്റെ കഴിവും കലയും പ്രകടിപ്പിക്കാൻ അവസരമൊരുക്കിയതിന് നിതാ അംബാനിക്ക് വീണ നന്ദി പറഞ്ഞു.

വർഷങ്ങളായി ബോളിവുഡ് താരങ്ങൾക്കടക്കം പ്രിയപ്പെട്ട മെഹന്തി ആർടിസ്റ്റാണ് വീണ. ജൂലൈ 12ന് നടന്ന ആനന്ദ് അംബാനിയുടെ കല്യാണത്തിന് നിതാ അംബാനിക്ക് മെഹന്തി അണിയിച്ചിരുന്നതും വീണയായിരുന്നു. ഭർത്താവ് മുകേഷ് അംബാനി, മൂത്ത മകൻ ആകാശ് അംബാനി, ഭാര്യ ശ്ലോക, മകൾ ഇഷ അംബാനി, ഭർത്താവ് ആനന്ദ് പിരാമൽ, പേരക്കുട്ടികൾ എന്നിവരുൾപ്പെടെ എല്ലാ കുടുംബാംഗങ്ങളുടെയും പേരുകൾ നിത അംബാനി തന്റെ മെഹന്തിയിൽ ഉൾപ്പെടുത്തിയിരുന്നു.

നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി അന്തരിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us