യോഗിക്ക് യാദവ,മുസ്ലിം സമുദായക്കാരോട് ശത്രുത; എസ് പി ക്രിമിനലുകള്ക്കൊപ്പമല്ല: അവദേശ് പ്രസാദ് എം പി

12 കാരിയെ കൂട്ട ബലാംത്സംഗം ചെയ്ത കേസിലെ പ്രതിയാണ് മൊയീന്.

dot image

ലഖ്നൗ: ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യാദവ, മുസ്ലിം സമുദായക്കാരോട് ശത്രുതാ മനോഭവമെന്ന് ഫായിസാബാദ് എംപി അവദേശ് പ്രസാദ്. സമാജ്വാദി പാര്ട്ടി നേതാവായ മൊയിന് ഖാന്റെ ബേക്കറി അയോധ്യ ഭരണകൂടം ബുള്ഡോസര് ഉപയോഗിച്ച് തകര്ത്തതിന് പിന്നാലെയാണ് പ്രതികരണം. 12 കാരിയെ കൂട്ട ബലാംത്സംഗം ചെയ്ത കേസിലെ പ്രതിയാണ് മൊയീന്.

മുഖ്യമന്ത്രിയുടേത് പ്രചീനമായ പ്രത്യയശാസ്ത്രമാണെന്നും മുസ്ലിങ്ങളോടും യാദവരോടും അദ്ദേഹത്തിനുള്ള ശത്രുത പറയാന് കഴിയില്ലെന്നും ഇത് വളരെ പ്രാചീനമാണെന്നും അവദേശ് പറഞ്ഞു.

ക്രിമിനലുകള്ക്കൊപ്പവും ജനങ്ങളോട് അനീതി കാണിക്കുന്നവര്ക്കൊപ്പവും നില്ക്കുന്നത് സമാജ്വാദി പാര്ട്ടിയുടെ രാഷ്ട്രീയമല്ല. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കെതിരെ നടന്ന കൂട്ടബലാംത്സംഗം രാഷ്ട്രീയവല്ക്കരിക്കാന് ബിജെപി ശ്രമിക്കരുതെന്നും അവദേശ് നിലപാട് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us