സെൽഫിയെടുക്കുന്നതിനിടെ 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണു; രക്ഷപ്പട്ടത് അത്ഭുതകരമായി

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

dot image

പൂനെ: നൂറ് അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ 29 കാരിയായ യുവതിയെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ സത്താറയിൽ സെൽഫി എടുക്കുന്നതിനിടയിലായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം തോസ്ഘർ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു യുവതി. ഹോം ഗാർഡും പരിസരവാസികളും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. രക്ഷിക്കുന്നതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രക്ഷിച്ചയുടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 16 ന് ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവെൻസറായ മറ്റൊരു യുവതിയും 300 അടി താഴ്ചയുള്ള മലയിടുക്കിൽ വീണ് മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തിന് സമീപം വീഡിയോ എടുക്കവേയാണ് 300 അടി താഴ്ചയുള്ള മലയിടുക്കിൽ വീണത്. ഈ സംഭവത്തിന് ശേഷം ലോക്കൽ കമ്മറ്റി അധികൃതർ വിനോദ സഞ്ചാരത്തിന് എത്തുന്നവരോട് കാര്യക്ഷമമായി പെരുമാറണമെന്നും വീഡിയോയും ഫോട്ടോയും എടുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു. ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുളള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image