മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ചു; നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ

ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം നടന്നത്

dot image

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ക്ഷേത്രത്തിനടുത്തുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ചു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം നടന്നത്. മതപരമായ ചടങ്ങിൻ്റെ ഭാഗമായി, ക്ഷേത്രത്തിലിരുന്ന് കുട്ടികൾ ശിവലിംഗങ്ങൾ നിർമ്മിക്കുന്നതിനിടെ തൊട്ടടുത്ത വീടിന്റെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഏകദേശം 50 വർഷം പഴക്കമുള്ള വീടിന്റെ മതിൽ കനത്ത മഴയിൽ ഇടിയുകയായിരുന്നുവെന്നാണ് വിവരം. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 10നും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച കുട്ടികളെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ വേദനയുണ്ടെന്നും കുടുംബത്തോടപ്പമുണ്ടെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദേഹം പറഞ്ഞു. മധ്യപ്രദേശിലെ തന്നെ രേവ ജില്ലയിൽ കഴിഞ്ഞ ദിവസം മതിൽ ഇടിഞ്ഞുവീണ് നാലു കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. 5-7 വയസ് പ്രായമുള്ള കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അന്ന് മതിൽ തകർന്നത്.

ബിഎസ്എഫ് ഡയറക്ടര് ജനറലായി ദല്ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us