വഖഫ് ബോർഡ് പരിഷ്കരണ ബിൽ; സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ ശിപാർശയെന്ന് റിപ്പോർട്ട്

ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും

dot image

ന്യൂഡൽഹി: രാജ്യത്തെ വഖഫ് ബോർഡുകൾ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിൽ വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ശുപാർശയെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ബന്ധപ്പെട്ട സോഴ്സുകളെ ഉദ്ധരിച്ച് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും. നിലവിൽ വഖഫ് ബോർഡുകളിലോ സംസ്ഥാന, കേന്ദ്ര കൗൺസിലുകളിലോ സ്ത്രീകൾക്ക് അംഗത്വമില്ല. പള്ളികളുടെയും ഇസ്ലാമിക മത സ്ഥാപനങ്ങളുടെയും നടത്തിപ്പടക്കമുള്ള കാര്യങ്ങളാണ് വഖഫ് ബോർഡിൻ്റെ ചുമതല. വഖഫ് ബോർഡ് നിയമത്തിൽ 40 ഭേദഗതികൾക്ക് വെള്ളിയാഴ്ച്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

അതേ സമയം സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികൾ ലക്ഷ്യമിടുന്നതെന്നും നിലവിലെ നിയമം അനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടി കാട്ടി. നേരത്തെ വഖഫ് നിയമ ഭേദഗതിയിൽ ആശങ്കയറിയിച്ച് മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image