മുണ്ടക്കൈ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും;അഖിലേന്ത്യാ കിസാൻ സഭ

തമിഴ്നാട്ടിലെ സികെസി അംഗങ്ങൾ അഖിലേന്ത്യാ കിസാൻ സഭയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

dot image

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാൻ സഭ. എഐകെഎസും കേരള കർഷക സംഘവും (കേരളത്തിലെ എഐകെഎസ് സംസ്ഥാന കമ്മിറ്റി) ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സംഭാവന ചെയ്യും. കൂടാതെ തമിഴ്നാട്ടിലെ സെൻട്രൽ കിസാൻ കമ്മിറ്റി അംഗങ്ങൾ അഖിലേന്ത്യാ കിസാൻ സഭയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരെ അനുസ്മരിച്ച് സെൻട്രൽ കിസാൻ കമ്മിറ്റി അനുശോചന പ്രമേയം പാസാക്കി.

ലഫ്റ്റനൻ്റ് ഗവർണറുടേത് 'നിയമപരമായ അധികാരമാണ്, എക്സിക്യൂട്ടീവ് അധികാരമല്ല': സുപ്രീം കോടതി

അഖിലേന്ത്യാ കിസാൻ സഭയുടെ വർക്കിംഗ് ബോഡിയായ സെൻട്രൽ കിസാൻ കമ്മിറ്റി (സികെസി) ദ്വിവാർഷിക സമ്മേളനം ആരംഭിച്ചു. ആഗസ്റ്റ് 3-ന് ജയ്പൂരിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ മാനേജ്മെൻ്റിൽ ആരംഭിച്ച സമ്മേളനത്തിൽ 70-ലധികം പേർ പങ്കെടുത്തു. മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനങ്ങളിൽ എഐകെഎസ് അംഗങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് യോഗം വിലയിരുത്തി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങളും കാർഷിക പ്രതിസന്ധിയും ചർച്ച ചെയ്യുമെന്ന് എഐകെഎസ് അറിയിച്ചു.മുണ്ടക്കൈ ദുരിതബാധിതരെ സഹായിക്കാനായി രാജ്യവ്യാപകമായി എഐകെസ് യൂണിറ്റുകള് 2024 ഓഗസ്റ്റ് 10-ന് മാസ് ഫണ്ട് കളക്ഷന് ഡ്രൈവ് നടത്തണമെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us