ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ എട്ടുമാസത്തിനിടെ പ്ലാറ്റ്ഫോം ഫീസ് ഇനത്തിൽ നേടിയത് 83 കോടി രൂപ. ഇതിലൂടെ കമ്പനിയുടെ വരുമാനം 27 ശതമാനം വരെ ഉയർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 7793 കോടി രൂപ ആയതായാണ് റിപ്പോർട്ട്.
ഒരു പാഴ്സലിന് രണ്ടു രൂപ ആയിരുന്ന പ്ലാറ്റ്ഫോം ഫീസ് ഇപ്പോൾ പ്രധാന നഗരങ്ങളിൽ ആറുരൂപയാക്കിയിട്ടുണ്ട്. 2024ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 7,792 കോടിയാണ് കമ്പനിയുടെ വരുമാനം. റസ്റ്റോറൻ്റ് കമ്മീഷൻ നിരക്ക് ഉയർന്നതും പരസ്യത്തിലൂടെയുള്ള വരുമാനം മെച്ചപ്പെടുത്തിയതും വരുമാന വർധനവിന് കാരണമായിട്ടുണ്ട്.
സൗജന്യ ഡെലിവറി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗോൾഡ് ഓർഡറുകളിലെ കുറഞ്ഞ ഡെലിവറി ചാർജുകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ട് ലാഭക്ഷമത വർദ്ധിപ്പിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. രാത്രി വൈകിയുള്ള ഓർഡറുകൾ ഡൽഹിയിൽ നിന്നാണെന്നും പ്രഭാതഭക്ഷണ ഓർഡറുകൾ ഏറ്റവും കൂടുതൽ ബെംഗളുരുവിൽ നിന്നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഓർഡറുകൾക്ക് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്.
'കല്യാണം കഴിക്കുന്നില്ലേ?'; സ്ഥിരം ചോദ്യം തലവേദനയായി; ഇൻഡോനേഷ്യയിൽ അറുപതുകാരനെ യുവാവ് തല്ലിക്കൊന്നു