നടന്നുപോകുന്നതിനിടെ നായ ദേഹത്തുവീണു, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; വീഡിയോ

സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്

dot image

താനെ: അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ അഞ്ചാംനിലയിൽ നിന്ന് നായ ദേഹത്തുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അമൃത് നഗറിലായിരുന്നു സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയ്ക്കുമേല് ഗോൾഡൻ റിട്രീവർ നായ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ഗോൾഡൻ റിട്രീവർ പെൺകുട്ടിയുടെ മേൽ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മുംബ്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അഞ്ചാം നിലയിൽ താമസിച്ചിരുന്ന ജെയ്ദ് സയ്യദ് എന്നയാള് ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയെ വളർത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us