ബെംഗളുരു: ഐ ടി സിറ്റിയായ ബെംഗളൂരുവില് രാത്രി ഒരു മണി വരെ ബാറുകളും ക്ലബ്ബുകളും റസ്റ്ററന്റുകളും പ്രവര്ത്തിക്കാന് സംസ്ഥാന സര്ക്കാര് അനുമതി നല്കി. നഗരത്തിലെ 'നൈറ്റ് ലൈഫ്'ന് പ്രോത്സാഹനം നല്കുന്നതിനാണ് സര്ക്കാരിന്റെ ഈ തീരുമാനം. ഹോട്ടലുകള്ക്കും ലൈസന്സുള്ള മറ്റ് കടകള്ക്കും സ്ഥാപനങ്ങള്ക്കും ഈ സമയം വരെ പ്രവര്ത്തിക്കാമെന്ന് വ്യക്തമാക്കി സര്ക്കാര് ഉത്തരവിറക്കി.
നേരത്തെ നിയമസഭയിലെ ബജറ്റ് സെഷനില് മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സമയമാറ്റം ഉറപ്പ് നല്കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള് നടപ്പിലാക്കിയിരിക്കുന്നത്. ഈ തീരുമാനം സര്ക്കാരിന് അധികവരുമാനം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തല്. തീരുമാനത്തെ ബെംഗളൂരു ഹോട്ടല് അസോസിയേഷന് സ്വാഗതം ചെയ്തു. കൂടുതല് വ്യാപാരവും തൊഴിലവസരങ്ങളും ഇത് വഴി സൃഷ്ടിക്കപ്പെടുമെന്ന് അസോസിയേഷന് പ്രസിഡന്റ് പി സി റാവു ചൂണ്ടിക്കാട്ടി.