
ന്യൂഡൽഹി: സിപിഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഖാൻ മാർക്കറ്റ് പരിസരത്ത് നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ആനി രാജ ഡൽഹിയിലെ മന്ദിർമാർഗ് സ്റ്റേഷനിലാണുള്ളത്.