ഉദയനിധിയെ 'ഉപമുഖ്യമന്ത്രി' എന്ന് വിളിച്ച് ഡിഎംകെ മന്ത്രി; അഭ്യൂഹങ്ങൾ ശരിവച്ച് നാക്കുപിഴ

മുഖ്യമന്ത്രി സ്റ്റാലിൻ യുഎസ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിൻ്റെ മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

dot image

ചെന്നൈ: ഡിഎംകെ നേതാവും നിലവിലെ യുവജന ക്ഷേമമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശരിവച്ച് പിന്നാക്ക ക്ഷേമമന്ത്രി രാജ കണ്ണപ്പൻ. രാമനാഥപുരത്ത് നടന്ന പൊതുപരിപാടിയിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്നാണ് കണ്ണപ്പൻ വിശേഷിപ്പിച്ചത്. ആദ്യം ഉപമുഖ്യമന്ത്രിയെന്ന് വിളിച്ചെങ്കിലും തിരുത്തിയ കണ്ണപ്പൻ എന്നാൽ, അത്തരമൊരു അഭിസംബോധന ഓഗസ്റ്റ് 19ന് ശേഷമം മാത്രമേ നടത്താനാകൂ എന്ന് കൂടി പറഞ്ഞുവച്ചു. രാജ കണ്ണപ്പന്റെ ഈ വാക്കുകളാണ് അഭ്യൂഹങ്ങളെ ബലപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്റ്റാലിൻ യുഎസ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിൻ്റെ മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് 22 നാണ് നിക്ഷേപ സമാഹരണത്തിനായി സ്റ്റാലിൻ യുഎസ് പര്യടനം നടത്തുന്നത്. തന്റെ മകൻ ഉപമുഖ്യന്ത്രിയാകാനുള്ള സമയമായിട്ടില്ലെന്നായിരുന്നു അഭ്യൂഹങ്ങളോട് സ്റ്റാലിൻ പ്രതികരിച്ചത്.

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും സമയമായില്ലെന്നാണ് സ്റ്റാലിനെടുത്തിരുന്ന നിലപാട്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് നീക്കം. 2026 ലാണ് തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുക.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ പ്രധാന പ്രചാരകൻ ഉദയനിധി സ്റ്റാലിൻ ആയിരുന്നു. മാർച്ചിൽ 16 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലായി 121 സ്ഥലങ്ങളിൽ ഉദയനിധി പ്രചാരണപരിപാടികൾ നടത്തിയിരുന്നു.

ഉദയനിധിയുടെ പിതാവും ഇപ്പോള് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും സമാനമായ തരത്തില് ഉപമുഖ്യമന്ത്രിയായിരുന്നു. 2006-11 കാലയളവിലായിരുന്നു സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു സ്റ്റാലിനെ അന്നത്തെ മുഖ്യമന്ത്രിയായ എം കരുണാനിധി ഉപമുഖ്യമന്ത്രിയായി ഉയർത്തുകയായിരുന്നു.

മന്ത്രി സ്ഥാനത്ത് നിന്ന് ഉപമുഖ്യമന്ത്രിയാക്കുന്നത് സ്റ്റാലിന്റെ പിന്ഗാമി ഉദയനിധിയാണെന്ന് പ്രഖ്യാപിക്കുന്നത് പോലെയാണ്. നടന് വിജയ് രാഷ്ട്രീയത്തില് സജീവമാകാനൊരുങ്ങവേ ഡിഎംകെ യുവജന തേൃത്വത്തിലുള്ള പാര്ട്ടി തന്നെയാണെന്ന് പറയുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us