ജഗദീപ് ധൻകർ ജയ ബച്ചനെ അധിക്ഷേപിച്ചെന്ന് ആരോപണം; ഇമ്പീച്ച്മെൻ്റ് പ്രമേയത്തിന് ഒരുങ്ങി പ്രതിപക്ഷം

ഇതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയി.

dot image

ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറും അഭിനേത്രിയും രാഷ്ട്രീയ നേതാവുമായ ജയ ബച്ചനും തമ്മിൽ രാജ്യസഭയിൽ തർക്കം. സഭയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെ ഉപരാഷ്ട്രപതി ജയ ബച്ചനെ 'ജയ അമിതാഭ് ബച്ചൻ' എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ജഗദീപ് ധന്കർ സ്വീകാര്യമല്ലാത്ത സ്വരത്തിൽ സംസാരിച്ചുവെന്നാണ് ജയ ബച്ചന്റെ ആരോപണം. ഇതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്പീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജഗദീപ് ധൻകർ ജയ ബച്ചനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.

ഞാനൊരു കലാകാരിയാണ്. ഒരാളുടെ ശരീരഭാഷയും ഭാവങ്ങളും എനിക്ക് മനസ്സിലാകും. ജഗദീപ് ധൻകർ തന്നോട് സ്വീകാര്യമല്ലാത്ത സ്വരത്തിലാണ് സംസാരിച്ചത്. അദ്ദേഹം എൻ്റെ സഹപ്രവർത്തകനാണ്. പക്ഷേ അദ്ദേഹത്തിന്റെ ടോൺ എനിക്ക് അസ്വീകാര്യമാണെന്നും ജയ ബച്ചൻ പറഞ്ഞു. മാത്രമല്ല ജഗദീപ് ധൻകർ മാപ്പ് പറയണമെന്നും ജയ ബച്ചൻ ആവശ്യപ്പെട്ടു.

കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ട്, ദുരന്ത മേഖലയിലെ കുട്ടികളെ കാണാൻ ഉടനെ പോകും: ഡോ കഫീൽ ഖാൻ

നിസാര കാര്യത്തിന് ജയ ബച്ചൻ ഇങ്ങനെ പെരുമാറേണ്ട കാര്യമില്ലെന്നും സെലിബ്രിറ്റിയാണെങ്കിലും ഔചിത്യ ബോധത്തോടെ പെരുമാറണമെന്നും ജഗദീപ് ധൻകർ പ്രതികരിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങളും ജയ ബച്ചനൊപ്പം പ്രതിഷേധിച്ചതോടെ അദ്ദേഹത്തിന് ശാന്തത നഷ്ടപ്പെട്ടു. നിങ്ങൾ മാത്രം പ്രശസ്തി ഉണ്ടാക്കുന്നു എന്ന ധാരണ ഒരിക്കലും ഉണ്ടാകരുത്. പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ധൻഖർ പ്രതികരിച്ചു. സംഭവത്തിൽ ജയാ ബച്ചന് പ്രതികൂലാലായി ജെപി നദ്ദ പ്രമേയം അവതരിപ്പിച്ചു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us