ദില്ലി മദ്യനയ അഴിമതി; മനീഷ് സിസോദിയയ്ക്ക് ജാമ്യം

പതിനാറ് മാസമായി ജയിലില് കഴിയുന്ന സിസോദിയക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്

dot image

ന്യൂഡല്ഹി: ദില്ലി മദ്യനയ അഴിമതികേസില് ഡൽഹി മുന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. പതിനാറ് മാസമായി ജയിലില് കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി 23 മുതല് ജയിലിലാണ് മനീഷ് സിസോദിയ. സിബിഐ, ഇ ഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്.

വിചാരണ നടപടിക്രമങ്ങള് വൈകുന്ന സാഹചര്യത്തിലാണ് ജാമ്യം. അഡീഷണല് സോളിസിറ്ററിന്റെ വാദങ്ങളില് പരസ്പര വൈരുദ്ധ്യമെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. ജൂലൈ മൂന്നിന് നല്കിയ കുറ്റപത്രത്തിന് മുന്പ് വിചാരണ ആരംഭിക്കുന്നതെങ്ങനെയാണ്. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില് അടയ്ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. മനീഷ് സിസോദിയ തെളിവ് നശിപ്പിക്കാന് സാധ്യയുണ്ടെന്ന വാദം സുപ്രിംകോടതി തള്ളി.

ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപവത്കരിച്ചത് സിസോദിയയാണെന്നുമാണ് കേസ്.

dot image
To advertise here,contact us
dot image