പതിനെട്ട് മാസത്തിന് ശേഷം പുറത്തേക്ക്; മനീഷ് സിസോദിയയ്ക്ക് സ്വീകരണം നല്കി ആം ആദ്മി പ്രവര്ത്തകര്

18 മാസമായി തിഹാര് ജയിലില് കഴിയുന്ന അദ്ദേഹത്തെ ആം ആദ്മി പാര്ട്ടി പ്രവര്ത്തകര് ചേര്ന്ന് സ്വീകരിച്ചു.

dot image

ന്യൂഡല്ഹി: മദ്യനയ അഴിമതിക്കേസില് സുപ്രീംകോടതി ജാമ്യം അനുവദിച്ച ആം ആദ്മി പാര്ട്ടി നേതാവും ഡല്ഹി മുന് ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജയില് മോചിതനായി. 18 മാസമായി തിഹാര് ജയിലില് കഴിയുന്ന അദ്ദേഹത്തെ ആം ആദ്മി പാര്ട്ടി പ്രവര്ത്തകര് ചേര്ന്ന് സ്വീകരിച്ചു.

തന്നെപ്പോലെ ഭരണഘടനയുടെ ശക്തിയില് അരവിന്ദ് കെജ്രിവാളും പുറത്തുവരുമെന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സിസോദിയ പറഞ്ഞു. എട്ടാമത്തെ അപ്പീലിലിലാണ് സിസോദിയക്ക് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടര്ന്ന് 12 ദിവസത്തിന് ശേഷം ഇഡിയും അദ്ദേഹത്തിന്റെ അറസ്റ്റുരേഖപ്പെടുത്തി. ഇഡി, സിബിഐ കേസുകളിലാണ് ജാമ്യം കിട്ടിയത്.

dot image
To advertise here,contact us
dot image