ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു: മുഹമ്മദ് യൂനുസിന് ആശംസനേർന്ന് നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

dot image

ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാറിന്റെ തലവനായി അധികാരമേറ്റ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ ഗതിയിലേക്ക് വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉറപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിന്റെ പൂർണരൂപം

'പ്രൊഫസർ മുഹമ്മദ് യൂനുസിന് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതിന് ആശംസകൾ നേരുന്നു. പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ ഗതിയിലേക്ക് വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉറപ്പ് നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. രണ്ട് രാജ്യത്തെിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി ബംഗ്ലാദേശുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.'

ഇടക്കാല സർക്കാരിനെ നയിക്കാൻ ഇന്നലെയാണ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവനായി അധികാരമേറ്റത്. രാജ്യം മുഴുവൻ അലയടിച്ച പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തതോടെയാണ് ഇടക്കാല സർക്കാറിനെ തിരഞ്ഞെടുത്തത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സര്ക്കാരിനെ നയിക്കാന് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്.

ബംഗ്ലാദേശ്: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില് ഇടക്കാല സർക്കാർ അധികാരത്തില്

മുഹമ്മദ് യൂനുസിനെ ഇടക്കാല സര്ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us