'വെള്ളി വേണം, ഭാരപരിശോധന റദ്ദാക്കണം'; വിനേഷിന്റെ അപ്പീലില് വേഗത്തില് തീരുമാനമുണ്ടാവുമെന്ന് കോടതി

ഒളിംപിക്സ് മത്സരങ്ങള് അവസാനിക്കുന്നതിന് മുന്പ് വിധിയുണ്ടാകുമെന്നും അന്താരാഷ്ട്ര കായിക കോടതി വ്യക്തമാക്കി.

dot image

പാരീസ്: അയോഗ്യയാക്കിയതിന് എതിരായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില് അതിവേഗം തീരുമാനം എടുക്കുമെന്ന് അന്താരാഷ്ട്ര കായിക കോടതി. യുണൈറ്റഡ് വേള്ഡ് റെസ്ലിംഗിന്റെ ഭാഗം കൂടി കേട്ടശേഷം പരാതിയില് തീരുമാനമുണ്ടാവുമെന്ന് കോടതി അറിയിച്ചു. അതേസമയം തീരുമാനം പെട്ടെന്ന് വേണമെന്ന് അപ്പീലില് വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല് ഒളിംപിക്സ് മത്സരങ്ങള് അവസാനിക്കുന്നതിന് മുന്പ് വിധിയുണ്ടാകുമെന്നും അന്താരാഷ്ട്ര കായിക കോടതി വ്യക്തമാക്കി.

ഭാരപരിശോധനാ തീരുമാനം റദ്ദാക്കണമെന്ന് വിനേഷ് ഫൊഗട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളി മെഡല് പങ്കുവയ്ക്കണമെന്നും പരാതിയില് ആവശ്യമുണ്ട്. ഓസ്ട്രേലിയക്കാരി ഡോ. അന്നാബെല് ബെന്നെറ്റാണ് വാദം കേള്ക്കുക. വൈകിട്ട് അഞ്ചരയ്ക്കായിരിക്കും വാദം നടക്കുക.

വിനേഷിന് വേണ്ടി ഹരീഷ് സാല്വെ, വിദുഷ്പത് സിംഗാനിയ എന്നിവര് ഹാജരാകും ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വാദം കേള്ക്കും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us