ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖൻ സാഹു രാജ്യസഭയെ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാല് വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഭവന നിർമ്മാണ സഹായമാണ് പ്രധാനമന്ത്രി ആവാസ് യോജന. ചേരി പുനർവികസനത്തിന് ഒരു ലക്ഷം രൂപയും സ്വന്തമായി വീട് നിർമിക്കുന്ന ഗുണഭോക്താക്കൾക്ക് 1.5 ലക്ഷം രൂപയും വീട് വെക്കാൻ വായ്പയെടുക്കുന്നവർക്ക് സബ്സിഡിയായി 2.67 ലക്ഷം രൂപയും ഉൾപ്പെടുന്നതാണ് സഹായം.
കേന്ദ്ര സഹായത്തോടെ പൂർത്തീകരിച്ച വീടുകളില് പ്രത്യേക ലോഗോ പ്രദർശിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വിവേചനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിഎംഎവൈ അർബൻ, റൂറൽ സ്കീമുകൾ ഉൾപ്പെടുന്ന രണ്ട് പദ്ധതികളെ ലൈഫ് മിഷൻ എന്ന പേരിൽ സംസ്ഥാന സർക്കാർ ഒറ്റ ഭവന പദ്ധതി ആരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ 72,000 രൂപയും സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയുമാണ് ലൈഫ് മിഷൻ പദ്ധതിയിൽ സഹായം ലഭിക്കുക. വീടുകൾ ബ്രാൻഡ് ചെയ്തില്ലെങ്കിൽ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിന്നതോടെ, കേരളം ബ്രാൻഡിംഗ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് കത്തയച്ചു. ഫണ്ട് ലഭിച്ചതിന് ശേഷം സംസ്ഥാന സർക്കാർ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.
2023 ഒക്ടോബർ 31 വരെ, ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ ആകെ 3,56,108 വീടുകളാണ് പൂർത്തീകരിച്ചത്, അതിൽ PMA-അർബൻ സ്കീമിന് കീഴിലുള്ള 79,860 ഉം സ്കീമിന് കീഴിലുള്ള 32,171 വീടുകളും ഉൾപ്പെടുന്നു. നഗരപദ്ധതിക്ക് കേന്ദ്രസർക്കാർ വിഹിതം ഒന്നരലക്ഷം രൂപയും ഗ്രാമീണ പദ്ധതിക്ക് 72,000 രൂപയുമാണ്.
45 വർഷം സേവിച്ച ജനങ്ങൾ തന്നെ കേട്ടില്ല; മന്ത്രി സ്ഥാനം രാജി വെച്ചതിന്റെ കാരണം പറഞ്ഞ് ബിജെപി നേതാവ്