'മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം'; സുപ്രീംകോടതിയിൽ പുതിയ ഹർജി

വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്

dot image

ഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംപാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻകാല വിധികൾ നിയമപരമായി തെറ്റാണെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര് അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജണൽ ചീഫ് എൻജിനീയർ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില് മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില് ജലനിരപ്പ് ക്രമാതീതമായി ഉയര്ന്നാൽ സ്വീകരിക്കേണ്ട മുന്കരുതൽ നടപടികള് പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്ദേശങ്ങള് നല്കുന്നതിനുമായിരുന്നു സന്ദര്ശനം നടത്തിയത്.

മുണ്ടക്കൈ ദുരന്തബാധിതരെ കണ്ട് മടങ്ങി പ്രധാനമന്ത്രി; ഇനി കളക്ടറേറ്റിൽ അവലോകന യോഗം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us