45 വർഷം സേവിച്ച ജനങ്ങൾ തന്നെ കേട്ടില്ല; മന്ത്രി സ്ഥാനം രാജി വെച്ചതിന്റെ കാരണം പറഞ്ഞ് ബിജെപി നേതാവ്

മന്ത്രി സ്ഥാനം രാജി വെച്ചതിൽ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ ബിജെപി നേതാവ് കിരോഡി ലാൽ മീണ

dot image

ജയ്പൂർ: മന്ത്രി സ്ഥാനം രാജി വെച്ചതിൽ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ ബിജെപി നേതാവ് കിരോഡി ലാൽ മീണ. 45 വർഷമായി സേവിച്ച ജനങ്ങൾ തന്നെ കേൾക്കാത്തതിനാലാണ് താൻ മന്ത്രിസഭയിൽ നിന്ന് രാജി വെച്ചതെന്ന് കിരോഡി ലാൽ മീണ പറഞ്ഞു. ലോക ഗോത്രവർഗ ദിനത്തടോടനുബന്ധിച്ച് ഗോത്ര ഭൂരിപക്ഷ ജില്ലയായ ദൗസയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു കിരോഡി ലാൽ രാജി വെച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

നേരത്തെ കിഴക്കൻ രാജസ്ഥാനിലെ ഏഴ് ലോക്സഭാ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് പാർട്ടി പരാജയപ്പെട്ടാൽ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കിരോഡി ലാൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വാക്ക് പാലിച്ച് അദ്ദേഹം മന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു.

'ഇനിയങ്ങോട്ടും ജനങ്ങൾക്കും താൻ പ്രതിനിധീകരിക്കുന്ന സമുദായത്തിനും വേണ്ടി പ്രവർത്തിക്കും. സംവരണ സമ്പ്രദായം നിർത്തലാക്കുമെന്ന പ്രചാരണം തെറ്റാണ്. ഈ പ്രചാരണം ഉപയോഗിച്ചാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് എന്നും' കിരോഡി ലാൽ പറഞ്ഞു.

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്; ഉരുള്പൊട്ടല് ബാധിത മേഖലകള് സന്ദര്ശിക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us