ഇനി മോഡേണ് ഡല്ഹി പൊലീസ്; ടി ഷര്ട്ടും കാര്ഗോ പാന്റസും ധരിച്ചു വരും

നേരത്തെ ട്രൗസര് മാറ്റി കേരള പൊലീസിനെ പാന്റ്സിലേക്ക് മാറ്റിയത് ഉമ്മന് ചാണ്ടി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്.

dot image

ന്യൂഡല്ഹി: രാജ്യതലസ്ഥാനത്തെ പൊലീസ് മോഡേണ് ആവാനുള്ള തയ്യാറെടുപ്പിലാണ്. ഇനി ടി ഷര്ട്ടിലും കാര്ഗോ പാന്റ്സിലുമാവും ഡല്ഹിയിലെ പൊലീസ് സേനാംഗത്തെ കാണാന് സാധിക്കുക. കൊടും വെയിലത്തും കൊടും തണുപ്പത്തും പ്രവര്ത്തിക്കുന്നവരാണ് ഡല്ഹിയിലെ പൊലീസുകാര്. അത് കണക്കിലെടുത്താണ് പുതിയ തീരുമാനം.

പോളോ ടി ഷര്ട്ടുകളിലേക്കും ആറ് പോക്കറ്റുള്ള കാര്ഗോ പാന്റിലേക്കുമാണ് മാറുക. യൂണിഫോമിന് പുറമേ ബെല്റ്റിലും തൊപ്പിയിലും ഷൂസിലും വരെ മാറ്റങ്ങളുണ്ടാകുമെന്നാണറിയുന്നത്. ഈ തീരുമാനം നടപ്പില് വരാന് കുറച്ചു സമയമെടുക്കുമെങ്കിലും മോഡേണായ ഡല്ഹി പൊലീസിനെ കാണാന് കഴിയുമെന്നുറപ്പാണ്.

നേരത്തെ ട്രൗസര് മാറ്റി കേരള പൊലീസിനെ പാന്റ്സിലേക്ക് മാറ്റിയത് ഉമ്മന് ചാണ്ടി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്. ആ തരത്തിലൊരു മാറ്റമാണ് ഡല്ഹിയിലും നടക്കാന് പോകുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us