മാധബിയെ സെബി ചെയര്പേഴ്സണാക്കിയത് അദാനിയുടെ നിര്ദേശപ്രകാരമാണോ?, അന്വേഷിക്കണം; കോണ്ഗ്രസ്

നടന്നത് വലിയ അഴിമതിയാണെന്നും ക്രിമിനല് ഗൂഢാലോചനയാണെന്നും സുപ്രിയ ശ്രീനേത്

dot image

ഡല്ഹി: സെബി ചെയര്പേഴ്സണ് മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെല് കമ്പനികളില് നിക്ഷേപമുണ്ടെന്ന ഹിന്ഡെന്ബര്ഗിന്റെ വെളിപ്പെടുത്തല് ഗുരുതരമെന്ന് കോണ്ഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേത്. നടന്നത് വലിയ അഴിമതിയാണെന്നും ക്രിമിനല് ഗൂഢാലോചനയാണെന്നും സുപ്രിയ കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയുടെ പ്രതിച്ഛായ പൂര്ണമായും തകര്ന്നു. ബിജെപിയ്ക്ക് ഇതില് പങ്കില്ലെങ്കില് ബിജെപി എന്തിന് വ്യാകുലപ്പെടണം. ഹിന്ഡന്ബര്ഗിനെതിരെ എന്തിന് ആരോപണം ഉന്നയിക്കണം. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കേണ്ടവര് തന്നെ അതില് ഉള്പ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയ്ക്ക് ഇതില് എന്ത് പങ്കെന്ത് തെളിയണം. മാധബി ബുച്ചിനെ SEBI ചെയര്പേഴ്സണാക്കിയത് അദാനിയുടെ നിര്ദേശപ്രകാരമാണോ എന്നും അന്വേഷിക്കണം. ജെപിസി അന്വേഷണം നടത്തണം. SEBI യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും സുപ്രിയ പറഞ്ഞു.

മാധബി ബുച്ച് കുറ്റം ചെയ്തെന്ന് വ്യക്തമായിട്ടും ഇപ്പോഴും പദവിയില് തുടരുകയാണ്. മാധബിയുടെ നിക്ഷേപങ്ങളെക്കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചിരുന്നോ? സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്ന് അഭ്യര്ത്ഥിക്കുകയാണെന്നും സുപ്രിയ ആവശ്യപ്പെട്ടു.

അതേസമയം ഹിന്ഡെന്ബര്ഗ് റിപ്പോര്ട്ട് തള്ളി അദാനി ഗ്രൂപ്പ് രംഗത്തുവന്നു. റിപ്പോര്ട്ട് വാസ്തവ വിരുദ്ധമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്ട്ടാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. പൊതുവായി ലഭിക്കുന്ന വിവരങ്ങളില് കൃത്രിമത്വം ഉണ്ടാക്കി റിപ്പോര്ട്ട് തയ്യാറാക്കിയതാണെന്നും ഹിന്ഡെന്ബര്ഗിനെ അദാനി ഗ്രൂപ്പ് വിമര്ശിച്ചു.

കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും വെട്ടിലാക്കുന്നതാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ. സെബി ചെയർപേഴ്സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ (ഷെല് കമ്പനികള്) നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. ഇതാണ് അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം പുറത്തുവിടുമെന്ന് ഹിന്ഡന്ബര്ഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് സെബി ആരോപിക്കുന്നത്.

dot image
To advertise here,contact us
dot image