ഹിൻഡൻബർഗ് വെളിപ്പെടുത്തൽ; അദാനി-സെബി ബന്ധംപാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണം: കോൺഗ്രസ്

അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ 'സെബി' കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു

dot image

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തൽ പാർലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ 'സെബി' കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ വെളിപ്പെടുത്തലുകൾ കാണിക്കുന്നു. മാധബി പുരി ബുച്ച് സെബി ചെയർപേഴ്സണായതിന് പിന്നാലെ അദാനി രണ്ട് തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയതും ഈ അവസരത്തിൽ പുതിയ ചോദ്യങ്ങളുയർത്തുന്നു. അദാനി അഴിമതിയിൽ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുദ്ധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. രാജ്യത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിയാരോപണത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്റിന്റെ സംയുക്ത സമിതി രൂപീകരിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഇന്നലെ ഹിൻഡൻബർഗ് റിസർച് നടത്തിയ വെളിപ്പെടുത്തൽ. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വര്ഷം ജനുവരിയിലും ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്ട്ട് പുറത്തുവിട്ടിരുന്നു. അന്ന് അദാനി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തലിന് ഇത് കാരണമായിരുന്നു. അദാനി കമ്പനികളില് വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില് കടലാസ് കമ്പനികള് സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള് ഈട് നല്കി വായ്പകള് ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.

'ജീവിതവും സാമ്പത്തികവും തുറന്ന പുസ്തകം'; ഹിൻഡൻബർഗ് ആരോപണം തള്ളി സെബി ചെയർപേഴ്സണ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us