ഡൽഹി: സെബി ചെയർപേഴ്സനെതിരായ ഹിഡൻബർഗ് വെളിപ്പെടുത്തലിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. ഈ മാസം 22ന് എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓഫീസുകൾ ഉപരോധിക്കാൻ ഇന്ന് ചേർന്ന നേതൃയോഗത്തിൽ തീരുമാനിച്ചു. വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വിശാൽ തിവാരി സുപ്രീംകോടതിയിൽ ഹർജി നൽകി.
ഹിൻഡൻ ബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. സെബി അദാനി രഹസ്യബന്ധം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും കോൺഗ്രസ് നേതൃയോഗത്തിൽ ആവശ്യമുയർന്നു.
തീക്കനലിലൂടെ നടക്കുന്നതിനിടെ വീണു; ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റുജാതി സെൻസസ് എത്രയും വേഗം നടത്തണമെന്നും നേതൃയോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു. അതേസമയം ഹിൻഡൻ ബെർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ സെബി സംശയത്തിന്റെ നിഴലായി എന്ന് കാട്ടി അഭിഭാഷകൻ വിശാൽ തിവാരി സുപ്രീംകോടതിയിൽ പുതിയ ഹരജി നൽകി. സിബിഐയോ പ്രത്യേക സമിതിയോ വെളിപ്പെടുത്തൽ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെയും വിശാൽ തിവാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.