ഹൈദരാബാദ്: മുതിര്ന്ന കോണ്ഗ്രസ് നേതാവായ അഭിഷേക് മനു സിംഗ്വി തെലങ്കാനയില് നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പില് മത്സരിക്കും. എഐസിസി ജനറല് സെക്രട്ടറി െസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തെ ഹിമാചല്പ്രദേശില് നിന്ന് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ആറ് കോണ്ഗ്രസ് എംഎല്എമാരും സര്ക്കാരിനെ പിന്തുണക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണ് സിംഗ്വി പരാജയപ്പെട്ടത്.
ബിആര്എസില് നിന്ന് കോണ്ഗ്രസില് ചേര്ന്ന കെ കേശവ റാവു രാജിവെച്ച ഒഴിവിലേക്കാണ് തെലങ്കാനയില് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2026 മാര്ച്ച് വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. സെപ്തംബര് മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്ത് 14നാണ് പ്രഖ്യാപിച്ചത്. ആഗസ്ത് 21വരെയാണ് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാനുള്ള അവസാന ദിനം. ആഗസ്ത് 22ന് പത്രികകള് സൂക്ഷ്മ പരിശോധന നടത്തും. ആഗസ്ത് 27നാണ് പത്രിക പിന്വലിക്കാനുള്ള അവസാന ദിവസം.