ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ക്യാപ്റ്റന് ദീപക്ക് സിങിന് വീരമൃത്യു

വനമേഖലയോട് ചേര്ന്ന് നടത്തിയ ഓപ്പറേഷനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്

dot image

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലെ അസര് മേഖലയില് ഭീകരര്ക്കെതിരെ നടന്ന സൈനിക നടപടിക്കിടെ ക്യാപ്റ്റന് ദീപക്ക് സിങിന് വീരമൃത്യു. നാലു പേരടങ്ങുന്ന ഭീകര സംഘത്തെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷനിടെയായിരുന്നു വീരമൃത്യു എന്നാണ് സൈനീക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ഏറ്റുമുട്ടലില് നാലുഭീകരരെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഏറ്റുമുട്ടലിനിടെ ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന് ദീപക്ക് സിങിനെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന് കഴിഞ്ഞില്ലെന്നാണ് സൈനീക വൃത്തങ്ങള് നൽകുന്ന വിശദീകരണം. വനമേഖലയോട് ചേര്ന്ന് നടത്തിയ ഓപ്പറേഷനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടല് നടന്ന സ്ഥലത്ത് നിന്ന് അമേരിക്കന് നിര്മ്മിത എം 4 റൈഫിളും ഉപകരണങ്ങളും മറ്റും അടങ്ങിയ മൂന്ന് രക്തം പുരണ്ട തോള്സഞ്ചികളും സുരക്ഷാ സേനയ്ക്ക് കണ്ടെടുക്കാൻ സാധിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സൈന്യം ഭീകരരുടെ ഒളിയിടം കണ്ടെത്തിയതെന്നാണ് റിപ്പോര്ട്ട്. ചൊവ്വാഴ്ച രാത്രി തന്നെ ഭീകരരും സൈന്യവും തമ്മില് വെടിവെയ്പ്പ് നടന്നിരുന്നു. ബുധനാഴ്ച രാവിലെ സൈനിക നടപടി തുടരുകയായിരുന്നു.

ജമ്മുകശ്മീരിൽ ദിവസങ്ങളായി ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഓഗസ്റ്റ് 10ന് അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായാണ് അന്ന് തിരച്ചിൽ നടത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് രാവിലെ ഉന്നതതല യോഗം വിളിച്ചിരുന്നു.

dot image
To advertise here,contact us
dot image