അഗർത്തല: ത്രിപുരയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. ജില്ലാ കൗൺസിൽ, പഞ്ചായത്ത് സമിതി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി ബഹുഭൂരിപക്ഷം സീറ്റുകളും പിടിച്ചു. ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്.
എട്ട് ജില്ലാ കൗൺസിലിലേക്കുള്ള 116 സീറ്റുകളിൽ 113 ഇടത്തും ബിജെപി ജയിച്ചു. രണ്ടിടങ്ങളിൽ കോൺഗ്രസും ഒരിടത്ത് സിപിഐഎമ്മും ജയിച്ചു. 35 പഞ്ചായത്ത് സമിതികളിലേക്കായി 423 സീറ്റുകളിലായിരുന്നു മത്സരം. ഇതിൽ 405 ഇടത്തും ബിജെപി ജയിച്ചു. എട്ടിടത്ത് കോൺഗ്രസും ഏഴിടത്ത് സിപിഐഎമ്മും ജയിച്ചു. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
606 ഗ്രാമപഞ്ചായത്തുകളിലേക്കായി 6370 സീറ്റുകളിലേക്കായിരുന്നു മത്സരം. ഇതിൽ 5945 സീറ്റുകളിൽ ബിജെപി ജയിച്ചു. 147 ഇടത്ത് കോൺഗ്രസും 150 ഇടത്ത് സിപിഐഎമ്മും ബിജെപി സഖ്യകക്ഷിയായ തിപ്രമോത പാർട്ടി 102 ഇടത്തും സ്വതന്ത്രർ 20 സീറ്റിലും ജയിച്ചു.
ഓഗസ്റ്റ് എട്ടിന് നടന്ന തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ 70 ശതമാനത്തോളം സീറ്റുകള് ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. വ്യാപക അക്രമവും ബൂത്തുപിടിത്തവുമായി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. 2019 ലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം ആയിരുന്നു ബിജെപി സ്വന്തമാക്കിയത്. ആകെ സീറ്റുകളിൽ 95 ശതമാനവും കൈപ്പിടിയിൽ ഒതുക്കികൊണ്ടായിരുന്നു 2019 ലെയും ബിജെപിയുടെ തേരോട്ടം.
ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില് സുപ്രിംകോടതി വിധി ഇന്ന്