ഹിറ്റ് ആന്റ് റണ് കേസ്; നഷ്ടപരിഹാരത്തിന് എങ്ങിനെ അപേക്ഷിക്കാം

രാജ്യത്ത് ഒരു വര്ഷം അറുപതിനായിരത്തിലധികം ഹിറ്റ് ആന്റ് റണ് കേസുകള് സംഭവിക്കുന്നുണ്ടെന്ന് കണക്കുകള്

dot image

വാഹനമിടിച്ച് നിര്ത്താതെ പോകുന്ന സാഹചര്യങ്ങള് അതായത് ഹിറ്റ് ആന്റ് റണ് കേസുകളുടെ എണ്ണം വര്ധിച്ചുവരികയാണ്. രാജ്യത്ത് ഒരു വര്ഷം അറുപതിനായിരത്തിലധികം ഹിറ്റ് ആന്റ് റണ് കേസുകള് സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള് . എന്നാല് മൂവായിരത്തോളം പേര് മാത്രമാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുന്നത്. ഹിറ്റ് ആന്റ് റണ് കേസുകളില് മരിക്കുന്നവരുടെ അവകാശികള്ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്ക്കുന്നവര്ക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും ഇതിനെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് വലിയ ധാരണ ഇല്ലെന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്ക്ക് ബോധവത്കരണം നല്കാന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്ദേശിച്ചരിക്കുകയാണ്.

പ്രശ്നത്തില് സുപ്രീംകോടതി ഇടപെട്ടതിനെത്തുടര്ന്നാണിത്. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചു. ജനറല് ഇന്ഷുറന്സ് കൗണ്സിലാണ് ഇത്തരത്തിലുള്ള കേസുകളില് പണം നല്കുന്നത്. മോട്ടോര് ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല് വഴി ഇത്തരക്കാര്ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന് സാധിക്കാത്തതിനാലാണ് ഹിറ്റ് ആന്ഡ് റണ് മോട്ടോര് ആക്സിഡന്റ് സ്കീം-2022 പ്രകാരം നഷ്ടപരിഹാരം നല്കുന്നത്.

ഒരു മാസത്തിനുള്ളില് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്പ്പിക്കണം . അപകടം നടന്ന സ്ഥലത്തെ തഹസില്ദാര്/ആര്ഡിഒ ആണ് അപേക്ഷ പരിശോധിക്കുന്നത്. കളക്ടര് ആണ് ക്ലെയിം തീര്പ്പാക്കുന്നത്. സമര്പ്പിക്കുന്ന രേഖകള് കൃത്യമാണെങ്കില് 30 ദിവസത്തിനുള്ളില് പണം ലഭിക്കും.

മരിച്ചവരുടെ അവകാശികള്ക്കും ഗുരതരമായി പരിക്കേറ്റവര്ക്കും [email protected] എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. തിരിച്ചറിയല് കാര്ഡ്, ബാങ്ക് അക്കൗണ്ട് വിവരം, ചികിത്സാരേഖകള്, എഫ്ഐആറിന്റെ പകര്പ്പ്, മരിച്ചിട്ടുണ്ടെങ്കില് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്, മരണസര്ട്ടിഫിക്കറ്റ് അല്ലെങ്കില് പരിക്കേറ്റതിന്റെ രേഖ തുടങ്ങിയവ സമര്പ്പിക്കണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us