ഡൽഹി: സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. കശ്മീരിലെ അനന്ദ്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങ് അടക്കം നാല് പേർക്കാണ് കീർത്തിചക്ര ബഹുമതി സമ്മാനിക്കുക. മരണാനന്തര ബഹുമതിയായാണ് കീർത്തിചക്ര നൽകുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാജ്യം എല്ലാ വർഷവും കീർത്തിചക്ര സമ്മാനിക്കുക. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയാണ് കീർത്തിചക്ര.
2023 സെപ്റ്റംബർ 13ലുണ്ടായ ഭീകരാക്രമണത്തിലാണ് മൻപ്രീത് സിങ്ങിന് ജീവൻ നഷ്ടമായത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ഹുമയൂൺ ഭട്ട്, സെപോയ് പർദീപ് സിങ് എന്നിവരാണ് അനന്ദ്നാഗിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
മൂന്ന് സൈനികർക്കടക്കം നാല് പേർക്കാണ് കീർത്തിചക്ര സമ്മാനിക്കുക. സൈനികനായ രവി കുമാർ, മേജർ എം നായിഡു എന്നിവരാണ് കീർത്തിചക്രയ്ക്ക് അർഹരായവർ.