ഡോക്ടറുടെ കൊലപാതകം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്ത് സിബിഐ, എട്ട് ഡോക്ടർമാർക്ക് സമൻസ്

യുവ ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനമെങ്ങും അലയടിക്കുന്ന പ്രതിഷേധം തണുപ്പിക്കാൻ മമത ബാനർജി നേരിട്ടിറങ്ങുകയാണ്

dot image

കൊൽക്കത്ത: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം കടുപ്പിച്ച് സിബിഐ. കൊല്ലപ്പെട്ട ഡോക്ടറുടെ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്ത സിബിഐ എട്ട് ഡോക്ടർമാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടർക്കെതിരെ ലൈംഗീകാതിക്രമം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെയാണ് സിബിഐ ചോദ്യം ചെയ്തത്. ഇവർക്ക് പുറമെ ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ഇതുവരെ കേസിൽ അറസ്റ്റിലായ 12 പേരെ ഈ മാസം 22 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനമെങ്ങും അലയടിക്കുന്ന പ്രതിഷേധം തണുപ്പിക്കാൻ മമത ബാനർജി നേരിട്ടിറങ്ങുകയാണ്. നാളെ ഉച്ചയ്ക്ക് 2 മണിക്ക് മമതയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്താനാണ് തീരുമാനം.

സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുകയും രാഷ്ട്രീയ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയും ചെയ്തിരിക്കെയാണ് മമതയുടെ നീക്കം. ഇതോടെ സർക്കാർ കൊല്ലപ്പെട്ട യുവതിയ്ക്കൊപ്പം തന്നെയാണെന്നും കൊലയാളിയെ യാതൊരു വിധത്തിലും സംരക്ഷിക്കില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മമതയുടെ നീക്കം.

ഹോസ്പിറ്റൽ ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളെ പഴിച്ച് മമത നേരത്തെ രംഗത്തിറങ്ങിയിരുന്നു. ആക്രമണം അഴിച്ചുവിട്ടത് ബിജെപിയും ഇടത് പാർട്ടികളുമാണെന്നായിരുന്നു മതയുടെ പ്രതികരണം. തനിക്ക് വിദ്യാർത്ഥികളോടോ പണിമുടക്കുന്ന ഡോക്ടർമാരോടോ വിരോധമില്ല. എന്നാൽ പൊലീസിനോട് അക്രമികൾ കാണിക്കുന്നത് കണ്ടാൽ അവർ ആരാണെന്നും ഏത് പാർട്ടിക്കാരാണെന്നും മനസിലാകും. സംഭവത്തിന്റെ വീഡിയോ കണ്ടാൽ ഏകദേശ രൂപം പിടികിട്ടുമെന്നും ഇതിന് പിന്നിൽ ബിജെപിയും ഇടത് പാർട്ടികളുമാണെന്നും മമത പറഞ്ഞു.

ഹോസ്പിറ്റൽ ആക്രമിച്ച കേസിൽ ഇതുവരെ ഒമ്പത് പേരെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചവരുടെ ഫോട്ടോ പൊലീസ് പുറത്തു വിടുകയും ഇവരുടെ വിവരങ്ങൾ പൊലീസ് തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

അതേസമയം, കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ജൂനിയർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഒ പി പൂർണമായി ബഹിഷ്കരിച്ചും വാർഡ് ഡ്യൂട്ടി എടുക്കാതെയും പണിമുടക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളിൽ നിന്ന് പിന്മാറിയും സമരം ശക്തമാക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കാൻ സർക്കാർ ഡോക്ടർമാരും തീരുമാനിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിനും നടത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us